സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 40 കിലോ ഐഇഡി സുരക്ഷാസേന പിടിച്ചെടുത്തു. വൻ ദുരന്തമാണ് ഒഴിവായത്.
സിആർപിഎഫും ജില്ലാ പോലീസും സംയുക്തമായാണ് സ്ഫോടകവസ്തു കണ്ടെടുത്തത്. സുരക്ഷാസേനയെ ലക്ഷ്യമിട്ട് സ്ഥാപിച്ചതായിരുന്നു ഇത്.